Malayalam Cinema- Is there a Crisis?
കഴിവ് മാത്രം പോരാ, അത് പ്രകടിപ്പിക്കാനും അത് ജനങ്ങളിലേക്കു എത്തിക്കാനും പ്രാപ്തിയുള്ള ആളുകളാണ് സിനിമാക്കാർ. അടുത്തിടെ ലാൽ (സിദ്ദിഖ് ലാൽ) പറയുന്നത് കേട്ട്, ജഗതി ശ്രീകുമാർi impromptu അല്ലെങ്കിൽ മുൻകൂട്ടി ആസൂത്രണം ചെയ്യാതെ ഡയലോഗ് മാറ്റുന്നതും അഭിനയിക്കുന്നതും ശരിയല്ല എന്നും. ലാലിന് എന്ത് അറിയാം. ജഗതിയെ പോലെ ഒരു അതുല്യ പ്രതിഭയ്ക്കു എവിടെ മീറ്റർ കൂടാനും എന്നും എവിടെ കുറിക്കാനും എന്നും ലാൽ സിനിമയിൽ വരുന്നതിനു മുൻപേ, പൂരപ്പറമ്പിൽ മിമിക്രി കളിച്ചു നടന്ന കാലങ്ങൾക്കു മുൻപേ ചെയ്ത ആളാണ്. ക്ലാസിക് എടുത്ത സത്യചൈത റേ,രവിധിക് ഘടക, അരവിന്ദൻ, അടൂർ ഗോപാലകൃഷ്ണൻ എന്നിവർ സിനിമ ചെയുമ്പോൾ സ്ക്രിപ്റ്റ് പറഞ്ഞു കൊടുക്കയും ഡയലോഗ്സ് ഏകദേശം ഇങ്ങേനെവരാനും പറയും. ബാക്കി ആക്ടർടെ മനോധര്മമാണ് . സിനിമ ഒരു കൂട്ടായ്മയാണ്, അതിൽ പ്രൊഡ്യൂസർ മുതൽ, ലൈറ്റ് ബോയ് അല്ലെങ്കിൽ ചായ കൊടുക്കുന്ന പയ്യൻ അടക്കം ഒരു റോളുണ്ട്.
മലയാള സിനിമ ഇന്ന് ഒരു പ്രതിസന്ധിയിലാണ്. സിനിമയുടെ ഗുണനിലവാരം കൊണ്ടല്ല, സംഘടകളുടെ ഉൾകുത്തിലും ചില ആളുകളുടെ അഹംഭാവത്തിലുമാണ് കാരണം. ഇതിൽ ബലിയാടാവുന്നതു നല്ല സിനിമയും പ്രൊഡക്ഷൻ കുറവുള്ള സിനിമകളും. സൂപ്പർസ്റ്റാർ നടന്മാരുടെയും, സംവിധായകരുടെയും സിനിമകൾ പറഞ്ഞ സമയത്തും, പറഞ്ഞ കാശിനും വിൽക്കപ്പെടുന്നു. മലയാള സിനിമ അതിന്റെ പ്രമേയത്തിലും, കഥയിലും, സ്ക്രീൻപ്ലേയിലും ഇന്ത്യയിൽ ഏറ്റവും മുൻപതിയിൽ നിൽക്കുന്ന സിനിമകളാണ്. അതിൽ തിളങ്ങി നില്കുന്നത്,പ്രൊഡക്ഷൻ കുറഞ്ഞ, സൂപ്പർസ്റ്റാറുകൾ ഇല്ലാത്ത വലിയ ചിലവുകൾ ഇല്ലാത്ത നല്ല പ്രമേയവും,സെൻസ് ഓഫ് ഹ്യൂമറും ഉള്ള നല്ല സിനിമകളാണ്.
ഇന്ന് മലയാള സിനിമേയെ പ്രതിസന്ധിയിൽ ആക്കുന്ന എല്ലാ വലിയ ആൾക്കആരും ഒരു കാര്യം മറക്കുന്നു. ഇത് ഒരു ജീവിതമായി ഇറങ്ങിത്തിരിച്ച എത്രെയോ ആണുങ്ങളും, പെണ്ണുങ്ങളും ഇന്ന് വഴിയാധാരമായി അലയുന്നു. കല വേറൊന്നുമായി മാറ്റിവെക്കാൻ പറ്റുന്നതല്ല. ഒരു സർഗ്ഗാത്മക മനുഷ്യൻ ആശാരിപ്പണിക്കും, സിമെന്റുപണിക്കും കൊള്ളുന്ന ആളല്ല. വേറെ വഴിയൊന്നും ഇല്ലെങ്കിൽ ചെയ്യും. രണ്ടറ്റവും കൂട്ടികെട്ടാൻ, കുടുംബത്തെ നോക്കാൻ. പക്ഷെ അവനെ ഇങ്ങെനെ കൂട്ടികെട്ടരുത്. കല ഒരു പക്ഷിയെ പോലെയാണ്. അത് പറന്നു പറന്നു, പുതിയ മേഖലകൾ കണ്ടെത്തും. പുതിയ അർഥങ്ങൾ കണ്ടെത്തും, പുതിയ മേച്ചിൽപ്പുറങ്ങൾ കണ്ടെത്തും. സിനിമ മേലാളന്മാർ ചിന്തിക്കേണ്ട ഒരു കാര്യം ഉണ്ട്,
"സിനിമ ആളുകളെ സ്വപ്നം കാണാൻ പ്രേരിപ്പിക്കുന്നത് മാത്രമല്ല. കാര്യങ്ങൾ മാറ്റുന്നതിനും ആളുകളെ ചിന്തിപ്പിക്കുന്നതിനും വേണ്ടിയാണ്."
Comments
Post a Comment